റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

May 9, 2021 - 4:14 pm

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത്  പൊരുന്നന്നൂര്‍ സി എച്ച് സിയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. 25 പള്‍സോക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍, ഡിജിറ്റല്‍ ബി പി അപ്പാരറ്റസ് എന്നിവ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചര്‍ പൊരുന്നന്നൂര്‍ സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്  കൈമാറി. 

 വൈസ് പ്രസിഡണ്ട്  തോമസ് പാറക്കാലയില്‍, പഞ്ചായത്ത് സെക്രട്ടറി സജി പി, ജൂനിയര്‍ സൂപ്രണ്ട്  അരുണ്‍നാഥ് ആര്‍, നോഡല്‍ ഓഫീസര്‍  സജീഷ് രാജ്,മെമ്പര്‍മാരായ അജയകുമാര്‍,ആഷിക്ക് എന്നിവര്‍  പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *