ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് രജിഷ വിജയനും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുന്നു. സിനിമയുടെ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.
മുടി നീട്ടി വളർത്തി മാസ്സ് ലുക്കിൽ എത്തുന്ന സൂര്യ ഒരു അഭിഭാഷകന്റ വേഷമാണ് ഈ ചിത്രത്തിൽ ചെയ്യുന്നത്. ഒരു കൂട്ടം അഭിഭാഷകരോടൊപ്പം നിൽക്കുന്ന നടൻറെ രൂപം ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്. പാണ്ടിരാജിന്റെ സൂര്യ 40 യുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്.



