കൊച്ചി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി പതിവിലും നേരത്തെയെത്തുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈമാസം മൂന്നാമത്തെ ആഴ്ചയോടെ മണ്‍സൂണ്‍ കേരളത്തിലെത്താനുളള ഘടകങ്ങള്‍ ഉളളതായിട്ടാണ് ഗവേഷകരുടെ നിഗമനം. ഇതിനനുബന്ധമായി കാലവര്‍ഷവും പെയ്തിറങ്ങും.
സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ആരംഭിക്കാറ്. 2000ത്തിന് ശേഷം മെയ് മാസത്തില്‍ കാല വര്‍ഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ചിലവര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരം പിന്നിട്ടശേഷമാണ് കാലവര്‍ഷം ആരംഭിച്ചത്. എന്നാല്‍ ഇക്കുറി ഇന്ത്യന്‍ മഹാസമുദ്രത്തിലും,പസഫിക്ക് മഹാസമുദ്രത്തിലും മണ്‍സൂണിന് അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടുകഴിഞ്ഞു. പിടിഞ്ഞാറുനിന്ന് കിഴക്കോട്ടുളള വായു പ്രവാഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍(എംജെഒ)എന്ന ആഗോള മഴപ്പാത്തിയും സജീവമായത് മണ്‍സൂണിനെ തുണച്ചിട്ടുണ്ട്. കിഴക്കന്‍ പസഫിക്ക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസത്തിലൂടെ മണ്‍സൂണ്‍ മഴക്ക് ഗുണകരമാകുന്ന വായുപ്രവാഹവും സംജാതമായിട്ടുണ്ട.കേരളത്തില്‍ മഴ പതിവിലും കൂടുതലായിരിക്കും..



