തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: മെഡിക്കൽ ഓഫീസർ താൽകാലിക ഒഴിവ്

May 5, 2021 - 2:54 pm


തൃശ്ശൂർ: ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷൂറൻസ് മെഡിക്കൽ സർവീസസ് വകുപ്പിനു കീഴിലുള്ള വിവിധ ഇ എസ് ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 57525 രൂപ.

ഒഴിവുകളിലേക്ക് മെയ് 10, 11 തിയ്യതികളിൽ ഇന്റർവ്യൂ നടത്തും. താൽപ്പര്യമുള്ള എം ബി ബി എസ് ഡിഗ്രിയും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ  rddcz.ims@kerala.gov.in എന്ന ഇ-മെയിലിലേക്ക് വിശദമായ ബയോഡാറ്റ മെയ് 6 നു വൈകീട്ട് 5 മണിക്ക് മുൻപായി അയക്കണം. സി എഫ് എൽ ടി സി സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിക്കാൻ സാധ്യതയുള്ളതിനാൽ താൽപ്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *