റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലേക്കുളള പത്ത് ട്രെയിനുകള്‍ റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി

May 5, 2021 - 8:36 am

കോഴിക്കോട്: സംസ്ഥാനത്തേക്കുളള ട്രെയിനുകള്‍ റെയില്‍വേ വെട്ടിച്ചുരുക്കി. മെയ് 6 മുതല്‍ 15 വരെയുളള 10 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുച്ചിറപ്പളളി ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍, ,തിരുവനന്തപുരം സെന്‍ട്രല്‍-തിരുച്ചിറപ്പളളി ജംങ്ഷന്‍, ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്റര്‍സിറ്റി), തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍(ഇന്റര്‍സിറ്റി), പുനലൂര്‍ – ഗുരുവായൂര്‍ സ്‌പെഷല്‍, ഗുരുവായൂര്‍-പുനലൂര്‍ സ്‌പെഷല്‍ ,എറണാകുളം ജംങ്ഷന്‍-കണ്ണൂര്‍ (ഇന്റര്‍സിറ്റി) ,കണ്ണൂര്‍-എറണാകുളം ജംഗ്ഷന്‍(ഇന്റര്‍സിറ്റി) ), ആലപ്പുഴ -കണ്ണൂര്‍ (എക്‌സിക്യൂട്ടീവ്),കണ്ണൂര്‍-്ആലപ്പുഴ(എക്‌സിക്യൂട്ടീവ്)എന്നീ ട്രെയിനുകളാണ് തത്ക്കാലത്തേക്ക വെട്ടിച്ചുരുക്കിയത്.

കോവിഡ് രണ്ടാം കതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *