റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്ത് ചക്ക മോഷണം

May 5, 2021 - 8:26 am

ആതിരപ്പളളി : ആനക്കൂട്ടം ആതിരപ്പളളി പോലീസ് സ്‌റ്റേഷന്റെ മതില്‍ വീണ്ടും തകര്‍ത്തു. പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍നിന്ന് ചക്ക ‘മോഷ്ടിക്കാന്‍’എത്തിയ കാട്ടാനകളാണ് മതില്‍ തകര്‍ത്തത്. രണ്ടുദിവസം മുമ്പ് ആനകള്‍ മതിലിന്റെ മുകളിലത്തെ ഒരു നിര തകര്‍ത്തിരുന്നു. അന്ന് ആനകളെ പോലീസ്‌കാര്‍ ഓടിച്ചതിനാല്‍ പ്ലാാവിലെ മുഴുവന്‍ ചക്കയും പറിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാക്കിയുളള ചക്ക കൂടി തിന്നാനാണ് കഴിഞ്ഞ രാത്രി എത്തിയത്. മതിലിന്റെ രണ്ടുനിരകള്‍ ആനകള്‍ വീണ്ടും തകര്‍ത്തു. ആതിരപ്പളളി മേഖലയില്‍ ആനകള്‍ കൃഷി തകര്‍ക്കുന്നത് പതിവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *