കോവിഡ് പ്രതിരോധം; ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനം , 8873 കോടി സംസ്ഥാനങ്ങൾക്ക് നൽകും

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ സംസ്ഥാനങ്ങൾക്ക്​ കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ്​ കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക്​ നൽകുന്നത്​. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക്​ കോവിഡ്​ പ്രതിരോധത്തിനായി മാറ്റിവെക്കാം.

ജൂണിലാണ്​ ദുരന്തനിവാരണ ഫണ്ട്​ ഇനി നൽകേണ്ടത്​. എന്നാൽ, ധനകാര്യ കമീഷ​ന്റെ ശിപാർശ പ്രകാരം ഇത്​ മെയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഓക്​സിജൻ പ്ലാന്റുകളുടെ നിർമാണം, വെൻറിലേറ്റർ, എയർ പ്യൂരിഫയർ, അംബുലൻസ്​, കോവിഡ്​ ആശുപത്രി, കോവിഡ്​ കെയർ സെന്റെർ, തെർമൽ സ്​കാനർ, പി.പി.ഇ കിറ്റ്​, ടെസ്​റ്റിങ്​ ലബോറിറ്ററി, ടെസ്​റ്റിങ്​, കിറ്റ്​ എന്നിവയ്ക്കായി സംസ്ഥാനങ്ങൾക്ക്​ തുക ചെലവഴിക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

Share
അഭിപ്രായം എഴുതാം