ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകം, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് സിഇഒ

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. ഇന്ത്യയ്ക്ക് സഹായം നൽകാൻ തീരുമാനിച്ചതിന് അമേരിക്കൻ ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. 26/04/21 തിങ്കളാഴ്ച ട്വിറ്ററിലൂടെയായിരുന്നു നദെല്ലയുടെ പ്രതികരണം.

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മുഴുവൻ പിന്തുണയുമായി മുന്നോട്ട് വന്ന അമേരിക്കയോട് നന്ദിയറിയിക്കുന്നു. തുടർന്നും മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കൊറോണ പ്രതിരോധത്തിനായി സഹായിക്കാൻ വിനിയോഗിക്കുമെന്നും ക്രിട്ടിക്കൽ ഓക്‌സിജൻ കോൺസൻട്രേഷൻ ഡിവൈസസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകാൻ സഹായിക്കുമെന്നും നദെല്ല അറിയിച്ചു.
നേരത്തേ, പൗരത്വ ഭേദഗതി നിയമത്തിൻ്റെ കാര്യത്തിൽ ‘ദു:ഖകരം ‘ എന്നു പറഞ്ഞ് പ്രതിഷേധിച്ചയാളാണ് നദെല്ല.

Share
അഭിപ്രായം എഴുതാം