കോവിഡ്; വ്യാജ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരെ കുരുക്കാൻ പൊലീസ് നടപടി തുടങ്ങി

തിരുവനന്തപുരം: വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം കോവിഡിനെ കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ജാഗ്രതൈ, പൊലീസ് പിന്നാലെയുണ്ട്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി.

ആധികാരികവും ശാസ്​ത്രീയവുമല്ലാത്ത നിരവധി വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. തെറ്റായ സന്ദേശങ്ങൾ നിർമിക്കുന്നവരെയും പങ്കുവെക്കുന്നവരെയും കണ്ടെത്താൻ സൈബർ പ​ട്രോളിങ്​ നടത്താൻ പൊലീസ്​ ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവയ്ക്ക്​ നിർദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →