റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1146 കിടക്കകൾ. 
കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2084 കിടക്കകളിൽ 938 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്ററുകളിലായി ജില്ലയിൽ 162 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം പതിനാറ്  കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 851 കിടക്കൾ ഒഴിവുണ്ട്.

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ  23 പേർ ചികിത്സയിലുണ്ട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഒൻപത് കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 417 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 327 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 90 കിടക്കൾ വിവിധ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഒൻപത് സർക്കാർ ആശുപത്രികളിലായി 654 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 449 പേർ ചികിത്സയിലാണ്. കോവിഡ്  രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ  വിവിധ ആശുപത്രികളിലായി 205 കിടക്കകളും ലഭ്യമാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  വിവിധ ഗ്രാമപഞ്ചായത്തുകളിലായി 
 10 ഡിസിസികൾ കൂടി ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *