റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വാക്‌സിന്റെ പുതിക്കിയ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാരുകൾ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും നല്‍കണം

April 21, 2021 - 4:52 pm

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്റെ പുതിക്കിയ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാരുകൾ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും നല്‍കണം.

അതേസമയം കേന്ദ്രത്തിന് കൊവീഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 150 രൂപക്ക് നൽകുന്നത് തുടരും. ഒരു ഷോട്ടിന് 750 മുതല്‍ 1,500 രൂപ വരെ വിലവരുന്ന വിദേശ വാക്‌സിനുകളെ അപേക്ഷിച്ച് കൊവീഷീല്‍ഡ് വാക്സിനുകളുടെ ചെലവ് താങ്ങാന്‍ കഴിയുന്നതാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയ പ്രകാരം 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രത്തിനും ബാക്കി വരുന്നത് സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്യും. 18 വയസിന് മുകളിലുള്ളവര്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ 1.2 മില്യണ്‍ ഡോസ് വാക്‌സിന്‍ അധികം വേണം. ഇതിനകം പല സംസ്ഥാനങ്ങളിലും കൊവിഡ്-19 വാക്‌സിന്‍ ക്ഷാമത്തിലാണ്.

മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *