റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിൽ വിറച്ച് ഇന്ത്യ, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

April 21, 2021 - 1:44 pm

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. ഏപ്രിൽ 20 ന് വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു. ഇതേ 24 മണിക്കൂറിനിടെ 2023 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

പല സംസ്ഥാനങ്ങളിലും ഐസിയു, കിടക്കകൾ, ഓക്സിജൻ, റെംഡിസിവിർ, വാക്സിന്‍ എന്നിവയുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ചണ്ഡിഗഡിൽ 21/04/21 ബുധനാഴ്ച 24 മണിക്കൂർ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തിലും കർണാടകയിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. തമിഴ്നാട്ടിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *