റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാമെണന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനുമായ പി.സി.തോമസ്. കോവിഡ് വന്ന ശേഷം പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രി പലരീതിയില്‍ രംഗത്തിറങ്ങുകയും പല ആളുകള്‍ക്കും രോഗം വരാനുളള കാരണക്കാരനാവുകയും ചെയ്തു. അതിഗുരുതരമായ തെറ്റാണ് ചെയ്തതെങ്കിലും കേരള സര്‍ക്കാരും ആരോഗ്യമന്ത്രിയും പിണറായി വിജയനെ സംരക്ഷിക്കാന്‍ നോക്കുന്നത് കേരളത്തിന്റെയും മലയാളികളുടെയും ഗതികേടാണ്.

സര്‍ക്കാര്‍ ഡോക്ടര്‍ തന്നെ മുഖ്യമന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തിയകാര്യം പറഞ്ഞിട്ടും അതിനെ അവഗണിച്ചുകൊണ്ടും എതിര്‍ത്തുകൊണ്ടും ആരോഗ്യമന്ത്രി രംഗത്തുവന്നത് മറ്റൊരു സംസ്ഥാനത്തും ഉണ്ടാവാത്ത കാര്യമാണ്. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കുമാത്രം നിയമം ഒന്നും ബാധകമല്ലേയെന്ന സംശയം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും പിസി തോമസ് പ്രസ്താവനയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *