റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

April 14, 2021 - 3:32 pm

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വയം നിരീക്ഷണത്തിൽ പോയ യോഗി ആദിത്യനാഥിന് 14/04/21 ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

യോഗിയുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് യോഗി തന്നെ ട്വീറ്റ് ചെയ്തിരുന്നു.

‘എന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അവരില്‍ ചിലര്‍ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അതിനാല്‍, മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നു’ എന്നായിരുന്നു യോഗിയുടെ ട്വീറ്റ്.

യോഗി ആദിത്യനാഥ് ഈ മാസാദ്യം കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *