
അതെന്‍റെ ശീലം”, ആദിത്യനാഥിന്‍റെ കാൽ തൊട്ട് വന്ദിച്ചതിനെക്കുറിച്ച് രജനികാന്ത്സന്ന്യാസിമാരെ വന്ദിക്കാൻ പ്രായം നോക്കാറില്ലെന്നും വിശദീകരണം
ചെന്നൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ കാൽ തൊട്ടു വന്ദിച്ചത് വിവാദമായതിനെത്തുടർന്ന്, പ്രതികരണവുമായി തമിഴ് സൂപ്പർ താരം രജനികാന്ത്. സന്ന്യാസിമാരെയും യോഗികളെയും കാണുമ്പോൾ കാൽ തൊട്ടു വന്ദിക്കുന്നതു തന്‍റെ ശീലമാണെന്ന് അദ്ദേഹം തമിഴ്‌നാട്ടിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി …