റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ശരീരം തണുപ്പിക്കാന്‍ സജ്ജീരണങ്ങളുമായി അധികൃതര്‍

April 13, 2021 - 10:55 am

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികള്‍ക്ക് ആരോഗ്യ.സംരക്ഷണത്തിനുളള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. ഫാനും എസിയും ക്രമീകരിച്ചും കുളിക്കാനുളള സജജീകരണങ്ങള്‍ ഒരുക്കിയും തണുത്ത ഭക്ഷണം നല്‍കിയും ആണ് മൃഗങ്ങള്‍ക്കായി കരുതല്‍ ഏര്‍പ്പെടുത്തുന്നത്. കടുവയ്ക്ക് കുളിക്കാന്‍ ഷവറും 24 മണിക്കൂറും വെളളവും കൂട്ടില്‍ നല്‍കി. കുളിര്‍കാറ്റേല്‍ക്കാന്‍ ഫാനും സജ്ജമാക്കിയിട്ടുണ്ട്.

രാജവെമ്പാലക്കും അനക്കൊണ്ടക്കും എസി ഏര്‍പ്പാടാക്കി. കരടിക്ക് ഭക്ഷണത്തിന് ഫ്രൂട്ട സാലഡും ഐസ് ക്യൂബുകളും, വെജിറ്റേറിയന്‍കാര്‍ക്ക് തണ്ണിമത്തന്‍ ജ്യൂസും ഫ്രൂട്ട് സലാഡും തയ്യാറായി കഴിഞ്ഞു. ഒട്ടക പക്ഷിക്ക് ഫാനും പനയോലകൊണ്ട് കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി ഒരുക്കിയിരിക്കുന്നത്. നീലക്കാളകള്‍ക്ക് ഫാനും നാലുപാടും വെളളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നല്‍കിയിട്ടുണ്ട്.

കുരങ്ങന്‍,കാട്ടുപോത്ത്, കരടി ,കടുവാ ,പാമ്പുകള്‍, കാണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളില്‍ വെളളം നിറച്ച നല്‍കി. ചെറിയ പാമ്പുകള്‍ക്കായി ചട്ടിയില്‍ വെളളം നല്‍കി. പക്ഷികളുടെ കൂടുകളിലെല്ലാം വെളളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവുകള്‍ക്കും ചെളി്കുളമാണ് തയ്യാറാക്കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *