റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപയോഗിച്ച മാസ്‌ക്കുകള്‍ നിറച്ച് കിടക്കള്‍ നിര്‍മ്മിച്ചതായി കണ്ടെത്തി

April 13, 2021 - 10:48 am

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ജല്‍ഹാവ് ജില്ലയിലെ ഒരു ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ നിറച്ച് കിടക്കകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ച മാസ്‌ക്കുകളുടെ വലിയൊരു ശേഖരം ഫാക്ടറി പരിസരത്തുനിന്നും പോലീസ് കണ്ടെടുത്തു. ഫാക്ടറി പരിസരത്തുണ്ടായിരുന്ന മാസ്‌ക്കുകള്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് പോലീസ് കത്തിച്ചുകളയുകയും ചെയ്തു.

മഹാരാഷ്ട്രയിലെ കിടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഇത്തരമൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്ര്യല്‍ ഡവലപ്പമെന്റ് കോര്‍പ്പറേഷനിലുളള പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചതിനേ തുടര്‍ന്നാണ് എംഐഡിസിയിലെ കുസുംബ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയത്.ഫാക്ടറി ഉടമ അംജത് അഹമ്മദ് മന്‍സൂരിക്കെതിരെ കേസെടുത്തു. റാക്കറ്റിലുള്‍പ്പെട്ട മറ്റളവരെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ 1.5 കോടി മാസ്‌ക്കുകളാണ് ദിവസവും ഉണ്ടാക്കിയിരുന്നത്. ഇന്നത് വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. 2020 ജൂണ്‍ -സെപ്തംബര്‍ കാലയളവില്‍മാത്രം 18,000 ടണ്ണിലധികം ബയോ മെഡിക്കല്‍ മാലിന്യമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ പറയുന്നു. ഇതില്‍ മാസ്‌ക്കുകളും ഗ്ലൗസുകളും ഉള്‍പ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *