റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നില്‍ക്കകള്ളിയില്ലാതെയാണ് മന്ത്രി കെടി ജലീല്‍ രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജി. ധാര്‍മ്മികതയുടെ പേരിലായിരുന്നെങ്കില്‍ എന്തിനാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ധാര്‍മ്മികതയെന്ന് പറയാന്‍ സിപിഐഎമ്മിന് എന്ത് അവകാശമാണ് ഉള്ളതെന്നും അങ്ങനെയായിരുന്നെങ്കില്‍ ലോകായുക്ത റിപ്പോര്‍ട്ട് വന്ന് മൂന്ന് ദിവസം കാത്തു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നും ചെന്നിത്തല 13/04/21 ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ രാജി വെച്ചതാണോ അന്തസ്സെന്നും ചെന്നിത്തല ചോദിച്ചു. ഭരണത്തില്‍ അള്ളിപിടിച്ചിരിക്കാന്‍ ശ്രമിക്കുയായിരുന്നു അദ്ദേഹം. ധാര്‍മ്മികതയു
ടെ പേരിലായിരുന്നെങ്കില്‍ മാര്‍ക്ക് ദാന വിവാദം വന്നപ്പോള്‍ രാജി വയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *