റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം

April 12, 2021 - 10:26 am

തിരുവനന്തപുരം: ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം. തുടര്‍ഭരണം വന്നാല്‍ കെടി ജലീലിന് മന്ത്രിയാകാന്‍ ഇപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണുളളത്. ലോകായുക്ത വിധിക്കെതിരെ സ്‌റ്റേ ലഭിച്ചാല്‍ തല്‍ക്കാലം രാജി ഒഴിവാക്കാമെങ്കിലും സ്റ്റേയുടെ ബലത്തില്‍ വീണ്ടും മന്ത്രിയായായി സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപരമായും ധാര്‍മ്മികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഇപ്പോള്‍ രാജി വെച്ചാല്‍ ലോകായുക്ത വിധി അംഗീകരിച്ചെന്നാവുകയും തുടര്‍ന്ന് ലോകായുക്ത വിധിയിലെ പരാമര്‍ശം നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം. ഇതിലൂടെ പുതിയ മന്ത്രിസഭയില്‍ സത്യ പ്രതിജ്ഞ ചെയ്യാന്‍ തടസമുണ്ടാവുകയുമില്ല. ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനം എടുക്കുമെന്നാണ് സിപിഎം നിലപാട് രാജിവെക്കാനാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ അത് മന്ത്രി സ്വയം തീരുമാനിച്ചെന്ന നിലയിലാവും അവതരിപ്പിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *