റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമ പരമായവിവാഹം നിർബന്ധമല്ല. ഹൈക്കോടതി

April 12, 2021 - 12:27 pm

കൊച്ചി:ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതർക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി.ഇവരുടെ കുഞ്ഞുങ്ങളെ വിവാഹിതരുടേതിൽ നിന്നും വ്യത്യസ്തരായി കാണാൻ പാടില്ലെന്നും കോടതി പറഞ്ഞു.

വിവാഹിതരാവാതെ ഒരൂമിച്ച് താമസിക്കുകയു० അതിൽ അവർക്ക് ജനിച്ച കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും സമിതി കുഞ്ഞിനെ ദത്ത് നൽകുകയും ചെയ്ത സംഭവത്തിൽ കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജിയുടെ പരിഗണനയിലാണ് കോടതിയുടെ ഉത്തരവ്. ബാല നീതിപ്രകാരം കുഞ്ഞിന്റെ പൂർണ സംരക്ഷണത്തിനുളള അവകാശം അവിവാഹിത ദമ്പതികൾക്കുണ്ടെന്ന് കോടതി പറഞ്ഞു. കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകാൻ കോടതി ഉത്തരവായി.ജസ്റ്റീസ് മുഹമ്മദ് മുഷ്താക്ക്, ജസ്റ്റീസ് ഡോ.കൌസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ബാലനീതി നിയമം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ളതാണെന്നു० കോടതി ഓർമ്മിപ്പിച്ചു. ജന്മം നൽകിയ മാതാപിതാക്കൾക്ക് കുഞ്ഞിനുമേൽ സ്വാഭാവികമായ അവകാശ മുണ്ടെന്നു० വിവാഹിതരായിരിക്കണമെന്നു നിർബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *