റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദൃശ്യത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ജിത്തു ജോസഫ്

April 12, 2021 - 12:35 pm

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ ചിത്രമാണ് ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ചിത്രം വിജയിച്ചതിനോടൊപ്പം തന്നെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഈ ചിത്രത്തിൽ ചിത്രീകരിച്ച പല രംഗങ്ങളും ഒരിക്കലും നടക്കാൻ സാധ്യതയില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ വരെ വന്നിരുന്നു. ഇപ്പോഴിതാ മനോരമക്ക് നൽകിയ അഭിമുഖത്തിലൂടെ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി ജിത്തുജോസഫ് എത്തിയിരിക്കുന്നു. ഫോറൻസിക് ലാബിൽ നിന്ന് അസ്ഥിയും മറ്റും മാറ്റാൻ സാധിക്കുമോ എന്നത് സിനിമ റിലീസ് ആയപ്പോൾ ചർച്ചയായിരുന്നു. അതെല്ലാം അനായാസം ചെയ്യാൻ ആവില്ലെങ്കിലും മൂന്നാലു കൊല്ലം ഒരാൾ തുനിഞ്ഞിറങ്ങിയാൽ സംഭവിച്ചെന്നും വരും. കുറച്ചെങ്കിലും നാടകീയത ഉണ്ടാവാതെ യുക്തി മാത്രം നോക്കി ഒരു സിനിമ ചെയ്യാൻ ആവില്ല എന്നും ജോസഫ് പറഞ്ഞു.

2013 ൽ ദൃശ്യം ഇറങ്ങിയപ്പോൾ രണ്ടാം ഭാഗം ഇല്ലെന്നാണ് അന്ന് പറഞ്ഞിരുന്നത് എങ്കിലും 2015 അയപ്പോൾ മറ്റ് പലരും ദൃശ്യത്തിന്റെ രണ്ടാംഭാഗം എഴുതാൻ തുടങ്ങി. അപ്പോഴാണ് അതേക്കുറിച്ച് ഒന്ന് ചിന്തിച്ചു കൂടെയെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ജിത്തുവിനോട് ചോദിച്ചത്. അങ്ങനെ നാലുവർഷംകൊണ്ട് രൂപപ്പെട്ടതാണ് ദൃശ്യം 2 ന്റെ കഥ എന്നും ജിത്തു പറയുന്നു.

ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് ജിത്തു ജോസഫും ആന്റണി പെരുമ്പാവൂരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ദൃശ്യത്തിലെ രണ്ടാംഭാഗം തെലുങ്ക് റീമേക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന തെലുങ്കിൽ വെങ്കിടേഷ്, മീന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *