റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയില്‍ 96.3ശതമാനം പേര്‍ തപാല്‍ വോട്ടിംഗ് സമ്പ്രദായത്തിലൂടെ വോട്ടുചെയ്തു

April 5, 2021 - 9:27 am

കണ്ണൂര്‍: 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും കോവിഡ്/ ക്വാറന്റൈന്‍ വോട്ടര്‍മാര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടു സംവിധാനത്തിലൂടെ കണ്ണൂര്‍ ജില്ലയില്‍ 96.3 ശതമാനം പേരും വോട്ടുചെയ്തു. മൂന്നുവിഭാഗങ്ങളിലുമായി പോസ്റ്റല്‍ ബാലറ്റ് നല്‍കിയ 35,445 പേരില്‍ 34,410 പേര്‍ വോട്ടുചെയ്തു. 80 വയസിന് മുകളില്‍ പ്രയമുളളവരില്‍ 96.5 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി.

ഈ വിഭാഗത്തില്‍ നിന്ന് ഫോറം 12 ഡിയില്‍ അപേക്ഷ നല്‍കിയ 30395 പേരില്‍ 29337 പേരാണ് വോട്ട് ചെയ്തത്. ഭിന്ന ശേഷിക്കാരില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച 4987 പേരില്‍ 4742 പേര്‍ വോട്ടുചെയ്തു .95 ശതമാനമാണിത്. പോളിംഗ് കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുളള ബുദ്ധിമുട്ടും കോവിഡ് സാഹചര്യവും കണക്കിലെടുത്താണ്. നിയമ സഭാ തെരഞ്ഞിടുപ്പില്‍ ഇവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *