കൊല്ലം: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ഏപ്രില്‍ ഒന്നു മുതലുള്ള അംശദായ അടവില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കിലും 12 മാസത്തില്‍ കൂടുതലുള്ളവര്‍ക്ക് ആറുരൂപ നിരക്കിലും ആറുമാസത്തില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മൂന്നു രൂപ നിരക്കിലും പിഴ ഈടാക്കും. അംശദായ അടവ് ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി തുക അടയ്ക്കാനെത്തുന്ന അംഗങ്ങള്‍ അധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.



