റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ 30/03/21 ചൊവ്വാഴ്ച ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് രാഷ്ട്രപതിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വ്യത്തങ്ങള്‍ അറിയിച്ചു.

നെഞ്ച് വേദനയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രപതി ചികിത്സയിലാണെങ്കിലും ഭരണചുമതല ഉപരാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. രാഷ്ട്രപതി ഒപ്പുവക്കേണ്ട ഫയലുകള്‍ പരിഗണിക്കുന്നത് മാറ്റിവക്കും എന്നല്ലാതെ പതിവ് നടപടിയില്‍ മാറ്റമില്ലെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *