റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴാം ശമ്പളക്കമ്മിഷന്‍ ഡി.എ. വര്‍ധന ശുപാര്‍ശ ചെയ്യാന്‍ സാധ്യത

March 22, 2021 - 12:29 pm

ന്യൂഡല്‍ഹി: കോവിഡ് കാലത്തു മരവിപ്പിച്ചുവച്ച മൂന്നു ഗഡു ഡി.എ. പുനഃസ്ഥാപിക്കാന്‍ ഏഴാം ശമ്പളക്കമ്മിഷന്‍. ഡി.എ. വര്‍ധന കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. ജൂലൈ ഒന്നു മുതല്‍ ഡി.എയുടെ സമ്പൂര്‍ണ ആനുകൂല്യം കിട്ടുമെന്നാണു വിവരം.2020 ജനുവരി 1, ജൂലൈ 1, 2021 ജനുവരി 1 തീയതികളില്‍ ലഭിക്കേണ്ടിയിരുന്ന ഡി.എ. പുനഃസ്ഥാപിക്കുന്നതിനൊപ്പം ഒരു ശതമാനം ഡി.എ. വര്‍ധന കൂടി വരുന്നതോടെ നിലവില്‍ ലഭിക്കുന്ന 17 ശതമാനം ഡി.എ. ഒറ്റയടിക്ക് 28 ശതമാനമാകും.

ശമ്പള വര്‍ധന കണക്കാക്കാന്‍ 2.57 ആണ് ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ഫിറ്റ്മെന്റ് ഫാക്ടര്‍. നിലവില്‍ 21,000 രൂപയാണ് അടിസ്ഥാന ശമ്പളമെങ്കില്‍ ഏഴാം ശമ്പള കമ്മിഷന്‍ വരുമ്പോഴുള്ള ശമ്പളം 53,970 രൂപ (21,000 2.57) ആകും. ഇതിനൊപ്പം വീട്ടുവാടക, യാത്ര, മെഡിക്കല്‍ അലവന്‍സുകള്‍ക്കും അര്‍ഹതയുണ്ടാകും. മരവിപ്പിച്ച ഡി.എ. പുനഃസ്ഥാപിക്കുന്നതു പി.എഫ്. ബാലന്‍സിലും വര്‍ധനയുണ്ടാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *