റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരഞ്ഞെടുപ്പ് 2021 ജാഗ്രത! ‘എലി-ട്രെയ്‌സസ്’ ആപ്പ് ലോഡഡ്…

March 19, 2021 - 10:05 pm

കൊല്ലം: തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ ‘ആപ്പുകള്‍’ പലവിധം. ഏറ്റവും ഒടുവിലായി ‘എലി’ ആപ്പും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ‘ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിന്റെ അവതരണം. പോളിംഗ് ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി നിയോഗിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രാ മാര്‍ഗം അവരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എലി ട്രെയ്‌സസ് ആപ്പ് വഴി നിരീക്ഷിക്കുകയും ഈ വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മീഷന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുന്നതിനുമായാണ് സംവിധാനത്തിന്റെ രൂപകല്‍പന. എലി ട്രെയിസസ് പോര്‍ട്ടല്‍ വഴിയാണ് നിരീക്ഷണം സാധ്യമാക്കുന്നത്.

മുന്‍കാലങ്ങളില്‍  ജി.പി.എസ് സംവിധാനമുള്ള  വാഹനങ്ങളാണ് നിരീക്ഷണത്തിന് വിനിയോഗിച്ചിരുന്നത്. ഇതിനായി വലിയ തുക വേണ്ടി വന്നിരുന്നു. ആപ്പ് വന്നതോടെ ചിലവും കുറയ്ക്കാനാകും. വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രമുള്ള എലി – ട്രെയ്‌സസ് ആപ്പിന്റെ ഉപയോഗം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടി ജില്ലയില്‍ തുടരുന്നതായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.കെ. സതീഷ്‌കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *