റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബേക്കറിയില്‍ ഹലാല്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് ഭീഷണി: ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

March 18, 2021 - 9:04 am

കൊച്ചി: ബേക്കറിയില്‍ ഹലാല്‍ സ്റ്റിക്കര്‍ വെച്ചതിന് കടയുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പാറക്കടവ് സ്വദേശികളായ സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കുറുമശേരിയിലെ ബേക്കറിയുടമയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

2020 ഡിസംബര്‍ 28നാണ് സംഭവം. കുറുമശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കടക്കുമുന്നില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭിക്കുമെന്ന സ്റ്റിക്കര്‍ കടക്കുമുമ്പില്‍ പതിച്ചിരുന്നു. ഈ സ്റ്റിക്കര്‍ ഒരാഴ്ചക്കുളളില്‍ മാറ്റണമെന്നും അല്ലെങ്കില്‍ കടയ്ക്കുമുന്നില്‍ സമരം ചെയ്യുമെന്നും ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടയുടമ സ്റ്റിക്കര്‍ നീക്കം ചെയ്തു. സാമൂഹ്യമാദ്ധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ പോലീസ് ഇടപെട്ട് കേസെടുക്കുകയായിരുന്നു.മതസ്പര്‍ദ്ധ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ‌ചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *