റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിബലി നടത്തിയ യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

March 18, 2021 - 9:00 am

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച വീണ്ടും കോഴിബലി നടത്തിയ 9 അംഗ സംഘത്തെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ കൊടുങ്ങല്ലൂര്‍ എഎസ് ഐ എബ്രാഹാമിന് പരിക്കേറ്റു.

വടക്കേനടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പോലീസ് പിടികൂടിയത്. കോഴിയെ അറുത്തശേഷം ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പോലീസിനെ തളളിമാറ്റി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ക്ഷേത്രത്തില്‍ കോഴിയെ അറുത്ത നാലംഗ സംഘം ഓടി രക്ഷപെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. 1977മുതല്‍ മൃഗ/പക്ഷി ബലികള്‍ ഇവിടെ നിരോധിച്ചതാണ്. പകരം ഭരണിയാഘോഷനാളില്‍ കോഴിയെ സമര്‍പ്പിച്ച് കുമ്പളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *