പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അപേക്ഷിക്കാം

തൃശ്ശൂർ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ ദീർഘിപ്പിച്ചു. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള ഷെൽറ്റർ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും ഗൾഫ്, ലക്ഷദ്വീപ്, മറ്റ് അടിയന്തിരഘട്ടങ്ങളിൽ മറ്റ് ജില്ലകളിൽപെട്ടുപോയിട്ടുള്ളതുമായ വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം.

Share
അഭിപ്രായം എഴുതാം