സുരേഷ് ഗോപിയും സുരേന്ദ്രനും ഉണ്ടാകും , ബി ജെ പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപും: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ13/03/21 ശനിയാഴ്ച തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു.

സുരേഷ് ഗോപിയെ തൃശൂരിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. കഴക്കൂട്ടം പോലെയുള്ള ചില മണ്ഡലങ്ങൾ തത്ക്കാലം ഒഴിച്ചിടും. ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്നു കേൾക്കുന്ന കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്ന സൂചനയും ബി.ജെ.പി നേതാക്കൾ നൽകുന്നു.

സ്ഥാനാർത്ഥി പട്ടികയിൽ പുനരാലോചന നടത്തിയ നേമത്ത് കുമ്മനത്തിന്റെ പേര് തന്നെയാണ് പരിഗണനയിലുള്ളത്. കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി ബിജെപി നേരിടുമെന്ന് കെ സുരേന്ദ്രൻ ആവർത്തിച്ചു.

അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ വി വി രാജേഷും ഇരിങ്ങാലക്കുടയിൽ മുൻ ഡിജിപി ജേക്കബ് തോമസ്, കൊട്ടാരക്കരയിൽ നടൻ വിനു മോഹനും മത്സരിക്കും.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി പ്രധാനപ്പെട്ട സ്ഥാനാർഥികളെ തന്നെ ഇറക്കുമെന്നാണ് സൂചന. തൃത്താലയിലും ഷൊർണൂരും സന്ദീപ് വാര്യരുടെ പേരാണ് പരിഗണനയിലുള്ളത്.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് സമിതി യോഗം കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക വിശദമായി ചർച്ച ചെയ്താണ് അന്തിമരൂപം നൽകിയത്.

Share
അഭിപ്രായം എഴുതാം