റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

March 13, 2021 - 3:44 pm

ന്യൂഡല്‍ഹി: ബിജെപിയ്ക്ക് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവും അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതേസമയം, സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയില്‍ തന്നെയാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുളള പാര്‍ലമെന്റംഗമാണ് അദ്ദേഹം. പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കം ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറിക് ഒബ്രിയന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. സിന്‍ഹ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് സുബ്രത മുഖര്‍ജി അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *