റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാള്‍ മുഖ്യമന്ത്രി മമതക്കെതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

March 12, 2021 - 11:31 am

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ നടത്തുന്നതിന്റെ പേരില്‍ ഒരു സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം മുഴുവന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഏറ്റെടുത്തു എന്ന്‌ പറയുന്നത്‌ തികച്ചും തെറ്റാണെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്‌ പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ പോലീസ്‌ മേധാവിയെ നീക്കിയത്‌ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിര്‍ദ്ദശപ്രകാരമാണെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തേയും കമ്മീഷന്‍ തളളിക്കളഞ്ഞു.

ബംഗാള്‍ ഉള്‍പ്പടെ ഏതെങ്കിലും സംസ്ഥാനത്തെ ദൈനംദിന ഭരണം കമ്മീഷന്‍ ഏറ്റെടുക്കാറില്ല. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പ്രവര്‍ത്തനത്തേയും അടിത്തറയേയും ചോദ്യം ചെയ്യുന്ന തൃണമൂലിന്റെ പരാതി നിറയെ നിഗൂഡതകളാണെന്നും കമ്മീഷന്‍ പറഞ്ഞു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതെല്ലാം നടക്കുന്നുവെന്ന ആരോപണങ്ങളോട്‌ പ്രതികരിക്കുന്നതുപോലും നിന്ദ്യമായി തോന്നുന്നതായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പോലീസ്‌ മേധാവിയെ മാറ്റിയതിന്‌ പിന്നാലെയാണ്‌ മമതക്കുനേരെ ആക്രമണം ഉണ്ടായതെന്നാണ്‌ തൃണമൂലിന്റെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *