തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: തൃത്താല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റൊഴിവ്. പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്സായ എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയൻസിൽ എസ് സി വിഭാഗത്തിൽ രണ്ടും എസ് ടി വിഭാഗത്തിൽ ഒരു ഒഴിവുമാണുള്ളത്. ഈ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ അഭാവത്തിൽ ക്രമപ്രകാരം ഒഇസി, എസ്ഇബിസി, ജനറൽ വിദ്യാർഥികളേയും പരിഗണിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ മാർച്ച് 9ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ : 0466 2270335, 0466 2270353

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *