റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്കുവഴിയുളള പണമിടപാടുകളില്‍ നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

March 4, 2021 - 9:20 am

തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ബാങ്ക് വഴിയുളള പണമിടപാടുകളില്‍ നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഒരുലക്ഷം രൂപക്കുമുകളില്‍ വരുന്ന അസാധാരണമായ എല്ലാ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും ബാങ്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരിക്കണം. .പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ടുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

ആര്‍ടിജിഎസ് വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റുവ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിന് മുകളില്‍ നിക്ഷേപമോ പിന്‍വലിക്കലോ ഉണ്ടായാലും അറിയിക്കണം.

തെരഞ്ഞെടുപ്പില്‍ പണം നല്‍കി വോട്ടുവാങ്ങുുന്ന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണരുടെ ഈ നീക്കം. ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാവുന്ന പരമാവധി തുക നിയന്ത്രച്ചിട്ടുണ്ട്. . ഈ നിയന്ത്രണം മറികടന്ന് പണം ചെലവഴിക്കുനന്ത് തടയാനും സ്വാഭാവിക രീതിയിലുളള തെരഞ്ഞെടുപ്പ് ഫലത്തെ പണം വഴി അട്ടിമറിക്കാനുളള സാധ്യത ഇല്ലാതാക്കാനുമാണ് ബ6ാേങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *