തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയൽ ചുമതലയേറ്റു

November 21, 2022

ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു. 21/11/22 തിങ്കളാഴ്ച രാവിലെയാണ് ഗോയൽ ചുമതലയേറ്റതെന്ന് കമ്മീഷൻ അറിയിച്ചു. 19/11/22 ശനിയാഴ്ചയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയൽ …

17 വയസ്സ് പൂർത്തിയായാൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം; തിരഞ്ഞെടുപ്പ് കമ്മീഷൻ

July 28, 2022

ന്യൂഡൽഹി: 17 വയസ്സ് പൂർത്തിയായാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേര് പട്ടികയിൽ ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാം. ഇതോടെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. …

ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

February 7, 2022

ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഹരീഷ് റാവത്തിനെ മുസ്ലിം പണ്ഡിതനായി ചിത്രീകരിച്ചാണ് ചിത്രം ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് 24 മണിക്കൂറിനകം …

ഡിസംബർ ഏഴിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി

November 13, 2021

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളിലും രണ്ട് കോർപ്പറേഷൻ വാർഡുകളിലും ഉൾപ്പടെ 32 തദ്ദേശ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള  വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പുറപ്പെടുവിച്ചു. ഡിസംബർ 7 ന് വോട്ടെടുപ്പും 8 ന് വോട്ടെണ്ണലും നടക്കും. വോട്ടെടുപ്പ് രാവിലെ …

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇളവുകളും സഹായങ്ങളും: മമതയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

September 8, 2021

കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി ഇളവുകളും ധനസഹായങ്ങളും പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി ബംഗാള്‍ ഘടകം പരാതി നല്‍കി. ബിജെപി ബംഗാള്‍ വൈസ് പ്രസിഡന്റ് പ്രതാപ് ബാനര്‍ജി, മുതിര്‍ന്ന നേതാക്കളായ ബജോരിയ, …

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

May 9, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിച്ചതോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാനായ് നിയോഗിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡി.ബാലമുരളിയെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയായി മാറ്റി നിയമിച്ചു. ഡെപ്യൂട്ടി ചീഫ് ഇലക്ട്രല്‍ …

മാധ്യമ റിപ്പോർട്ടിംഗിൽ നിയന്ത്രണം പാടില്ലെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകാഭിപ്രായം

May 5, 2021

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുവേണ്ടി നിലകൊള്ളുന്നതിൽ   ഇന്ത്യൻ തെരഞ്ഞെടുപ്പു  കമ്മിഷൻ പ്രതിജ്ഞാ ബദ്ധമാണെന്ന്  മാധ്യമ  പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ  കമ്മിഷൻ  വ്യക്തമാക്കുന്നു.  മുൻകാലത്തെയും ഇപ്പോഴത്തെയും  എല്ലാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിലും രാജ്യത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിച്ച ക്രിയാത്മക പങ്കിനെ  കമ്മീഷൻ പൊതുവേയും,ഓരോ …

നന്ദീഗ്രാമിൽ രണ്ടാമത് വോട്ടെണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, മമത കോടതിയിലേക്ക്

May 3, 2021

കൊൽക്കത്ത: നന്ദിഗ്രാമിൽ വോട്ടുകൾ ഒന്നുകൂടി എണ്ണണം എന്ന മമത ബാനർജിയുടെ ആവശ്യത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി സ്ഥാനാർഥിയായ സുവേന്ദു അധികാരി നന്ദിഗ്രാമിൽ വിജയിച്ചെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് മമത ബാനർജി മണ്ഢലത്തിലെ വോട്ടുകൾ ഒന്നുകൂടി എണ്ണണം …

വിജയാഹ്ലാദ പ്രകടനം അനുവദിക്കില്ല

April 30, 2021

കോവിഡ് വ്യാപനം കണക്കിലെടുത്ത് മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിജയാഹ്ലാദ പ്രകടനം അനുവദിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫലം വന്ന ശേഷം വരണാധികാരിയിൽനിന്ന് ഇലക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്ഥാനാർഥി/പ്രതിനിധിയെ അനുഗമിക്കാൻ രണ്ടു പേർക്ക് മാത്രമേ അനുമതി …

കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി

April 26, 2021

ചെന്നൈ: തീവ്ര കോവിഡ് വ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി …