റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

February 24, 2021 - 9:45 am

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നൂറെണ്ണത്തില്‍ പോലും ജയിക്കാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്,സൂറത്ത് വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് 2021 ഫെബ്രുവരി 21 ഞാറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ ഭൂരിപക്ഷം നേടി. സൂറത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ച സൂറത്തില്‍ ഇത്തവണ വട്ടപൂജ്യമാണ് കോണ്‍ഗ്രസിന്. അതേസമയം ആംആദ്മി പാര്‍ട്ടി 27 സീറ്റുകളില്‍ വിജയം നേടി. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്.

ആകെയുളള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം കോണ്‍ഗ്രസിന് 51 സീറ്റും ആണ് ലഭിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്. സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഇതോടെ അഹമ്മദാബാദില്‍ നാലുസീറ്റുകളില്‍ അസറുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന് വിജയിക്കാനായിട്ടുണ്ട്. 2015 ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 സീറ്റുകളിലുമാണ് വിജയിക്കാനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *