റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിൻതുണയുമായി രാഹുൽ ഗാന്ധി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലിൽ

February 23, 2021 - 9:24 pm

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ചൊവ്വാഴ്ച (23/02/21) വൈകിട്ടാണ് രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തിയത്. ഉദ്യോഗാർത്ഥികളുമായി അദ്ദേഹം സംസാരിച്ചു.

ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നാണ് രാഹുൽ ഗാന്ധി സമരപന്തലിൽ എത്തിയത്. ശശി തരൂർ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. സമരം ചെയ്യുന്നവരുടെ പ്രതിനിധികളും നേതാക്കളും രാഹിൽ ഗാന്ധിയോട് സാഹചര്യം വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *