റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

February 16, 2021 - 9:37 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. സൈബര്‍ സെല്‍ ഡിവൈഎസ്പി കഴിഞ്ഞ ദിവസം ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും നീതിനിര്‍വ്വഹണത്തെ തടയാനുള്ള നീക്കമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

ഡിവൈഎസ്പി കൃത്യസമയത്ത് കോടതിയില്‍ ഹാജരാകുകയോ സമയം തേടി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാതിരുന്നില്ല. സര്‍ക്കാര്‍ അഭിഭാഷക ഉമ നൗഷാദിനോട് കോടതി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഡിവൈഎസ്പി ഹാജരാകാത്തതിനാല്‍ അപകടദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍പ്പെടുക്കാനുള്ള ഉപകരണങ്ങള്‍ സഹിതം കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അനീസ ഉത്തരവിട്ടു.

ഫോറന്‍സിക് പരിശോധനയ്ക്ക് മുന്‍പ് ഡിവിഡികള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യു മാറില്ലെന്ന ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 2നാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച ഫോറന്‍സിക് അഭിപ്രായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പി ഹാജരാക്കാനും കോടതി ഉത്തരവുണ്ടായിരുന്നു.

മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ദൃശ്യങ്ങള്‍ ശ്രീറാമിന് നല്‍കുന്നതില്‍ സാങ്കേതിക തടസമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *