റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ നിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള ബസ്‌ സര്‍വീസ്‌ അഭംഗുരം തുടരുന്നു

February 13, 2021 - 1:00 pm

പെരുമ്പാവൂര്‍: അതിഥി തൊലിലാളികളുടെ യാത്രക്കായി കേരളത്തിലെ വിവിധ നഗരങ്ങളിനിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ ദിവസേന ബസ്‌ സര്‍വീസുകള്‍. പശ്ചിമ ബംഗാളിലെ ഡോംകാല്‍, ആസാമിലെ ഗുവാഹത്തി, ഒഡീഷയിലെ ഭൂവനേശ്വര്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ്‌ ബസ്‌ സര്‍വീസുകള്‍ നടത്തുക. . കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊവിലാളികള്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ നിന്ന്‌ തിങ്കളാഴ്‌ച വൈകുന്നേരം പുറപ്പെടുന്ന ബസ്‌ ബുധനാഴച ഭൂവനേശ്വറിലെത്തും. ഭൂവന്‌ശ്വറില്‍ നിന്ന്‌ പെരുമ്പാവൂര്‍ വരെയുളള യാത്രക്ക്‌ല 3000 രൂപയും മടക്ക യാത്രക്ക്‌ 1100-1200 രൂപയുമാണ്‌ ഈടാക്കുന്നത്‌. ഭക്ഷണ ചെലവ്‌ ഒഴികെയുളള നിരക്കാണിത്‌. ഏഴ്‌ സംസ്ഥാനങ്ങളിലായി 3500 കിലോമീറ്റര്‍ വരുന്ന യാത്രയാണിത്‌,. നലാം ദിവസം യാത്ര അവസാനിപ്പിക്കും .ഇടക്ക്‌ ഭക്ഷണത്തിനും വാഷ്‌റൂം ഉപയോഗത്തിനുമായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമേ ബസ്‌ നിര്‍ത്തൂ. സൂപ്പര്‍ഫാസ്‌റ്റ്‌ ട്രെയിന്‍ യാത്രക്ക്‌ സമാനമാമീ യാത്ര. ആദ്യ കാലങ്ങളില്‍ 7,000 മുതല്‍ 10,000 വരെ ചാര്‍ജ്‌ വാങ്ങിയിരുന്നു.

തങ്ങളുടെ ഗ്രാമത്തിനടുത്തുതന്നെ ഇറങ്ങാമെന്നതിനാല്‍ ട്രെയിനിലേക്കാള്‍ കൂടുതല്‍ തൊഴിലാളികളിഷ്ടപ്പെടുന്നത്‌ ബസാണ്‌. പശ്ചിമ ബംഗാലില്‍ നിന്നുളള തൊഴിലാളി ഷാനോവര്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്‌തംബറില്‍ ബസുകളുടെ റിസര്‍വേഷന്‍ ചുമതല അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു. ട്രെയിനില്‍ കയറിയാല്‍ ഹൗറയിലിറങ്ങി മാള്‍ഡയോ മുര്‍ഷിബാദോ പോലുളള വിദൂര ജില്ലകളിലേക്ക്‌ പോകണം. ഇതിനായി ബസുകളെ ആശ്രയിക്കുകയും വേണം. എന്നാല്‍ ബസിലാണെങ്കില്‍ അവരുട ഗ്രാമത്തിനടുത്തുതന്നെ ഇറങ്ങാന്‍ കഴിയും. സമയവും പണവും ലാഭിക്കാനും കഴിയും ഏപ്രല്‍ മെയ്‌ മാസങ്ങളില്‍ നടക്കുന്ന അസം,പശ്‌ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യുന്നതിനായി ധാരാളം തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക്‌ മടങ്ങാനൊരുങ്ങുകയാണിപ്പോള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *