റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ.പി.എഫ്. പോര്‍ട്ടലില്‍ ഇനി കൂടുതല്‍ കാര്യങ്ങള്‍ അറിയാം

February 5, 2021 - 12:15 pm

ന്യൂഡല്‍ഹി: തൊഴിലുടമകള്‍ക്കു കരാര്‍ തൊഴിലാളികളുടെയും തൊഴിലാളികളെ നല്‍കുന്ന കരാറുകാരുടെയും വിവരങ്ങള്‍ പരിശോധിക്കാന്‍ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ) ഏകീകൃത ഇ-പോര്‍ട്ടല്‍ സംവിധാനമേര്‍പ്പെടുത്തി. കരാറുകാരില്‍നിന്നു തൊഴിലാളികളെസ്വീകരിക്കുന്ന മുഖ്യതൊഴില്‍ദാതാക്കള്‍ക്ക് പോര്‍ട്ടലില്‍നിന്ന് ഇ.പി.എഫ്. വിവരങ്ങള്‍ ശേഖരിക്കാം. ട്വിറ്റര്‍ മുഖേനയാണ് ഇ.പി.എഫ്.ഒ. ഇക്കാര്യം അറിയിച്ചത്.കരാറുകാര്‍ തൊഴിലാളികള്‍ക്കുള്ള ഇ.പി.എഫ്. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു മുഖ്യതൊഴില്‍ദാതാക്കള്‍ക്ക് ഈ പോര്‍ട്ടലില്‍ പരിശോധിക്കാം. ഇ.പി.എഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മുഖ്യതൊഴില്‍ദാതാക്കള്‍ക്കു പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യാനും കഴിയും. ഇതിലൂടെ കരാര്‍തൊഴിലുടമകളുടെയും അവര്‍ക്കു കീഴിലുള്ള തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിക്കാം. ഓരോ തൊഴിലാളിക്കും ”ഇലക്ട്രോണിക് ചെലാന്‍ കം റിട്ടേണ്‍” (ഇ.സി.ആര്‍) മുഖേന കരാറുകാര്‍ നല്‍കുന്ന ശമ്പളവിവരങ്ങളും മുഖ്യതൊഴില്‍ദാതാവിനു ലഭ്യമാകും. തൊഴില്‍ദാതാക്കള്‍ക്കു നിര്‍ബന്ധിത ഓണ്‍െലെന്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഇ.സി.ആര്‍. സംവിധാനം 2012 ഏപ്രിലിലാണു നടപ്പാക്കിയത്.

കരാറുകാര്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും ഇ.സി.ആര്‍. മുഖേന ഇ.പി.എഫ്. വിഹിതം അടയ്ക്കുന്നുണ്ടോയെന്നും മുഖ്യതൊഴില്‍ദാതാവിനു പോര്‍ട്ടലിലൂടെ അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *