റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവാല്‍നിയ്ക്ക് മൂന്നരവര്‍ഷം തടവുശിക്ഷ

February 3, 2021 - 12:38 pm

മോസ്‌കോ: പ്രതിപക്ഷനേതാവ് അലക്സി നവാല്‍നിയെ ജയിലിലാക്കി റഷ്യ. 2014-ലെ തട്ടിപ്പുകേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് അദ്ദേഹത്തിന് റഷ്യന്‍ കോടതി വിധിച്ചിരിക്കുന്നത്. നേരത്തേ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നവാല്‍നിയെ ജയിലില്‍ അടയ്ക്കാനാണു നീക്കമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചിരുന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായ നവാല്‍നിക്കെതിരേ പരോള്‍ നിബന്ധനകള്‍ ലംഘിച്ചതിനു കേസെടുത്തിരുന്നു. ഇതില്‍ വിധിവരും വരെ നവാല്‍നിയെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. നവാല്‍നി പരോള്‍ നിബന്ധനകള്‍ ലംഘിച്ച കാര്യം ജയില്‍ അധികൃതര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വിഷബാധയേറ്റതിനെത്തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സയിലായിരുന്നതിനാലാണ് പരോള്‍ നിബന്ധനകള്‍ ലംഘിക്കേണ്ടിവന്നതെന്നും ജയിലില്‍ ഹാജരാകാന്‍ കഴിയാതെ വന്നതെന്നും നവാല്‍നി ചൂണ്ടിക്കാട്ടുന്നു. അതേസമയം, നവാല്‍നിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് റഷ്യയില്‍ പലയിടത്തും പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കി. പ്രതികൂല കാലാവസ്ഥ അവഗണിച്ച് ആയിരങ്ങളാണ് മോസ്‌കോയിലുള്‍പ്പെടെ സമരത്തില്‍ അണിനിരന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *