റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ഷെറി, ദീപേഷ് എന്നിവർ സംവിധാനം ചെയ്യുന്ന അവനോ വിലോനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. സന്തോഷ് കീഴാറ്റൂർ ട്രാൻസ്ജെൻഡർ ആയി എത്തുന്ന ഈ ചിത്രത്തിന്റ നിർമ്മാതാവും സന്തോഷ് കീഴാറ്റൂർ തന്നെയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റ അരങ്ങിലും അണിയറയിലും നിറഞ്ഞുനിൽക്കുന്ന ട്രാൻസ്ജെൻഡർ കലാകാരന്മാരാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

പാവാടയും ബ്ലൗസും ഇട്ടു കയ്യിലൊരു ബാഗുമായി നിൽക്കുന്ന സന്തോഷ് കീഴാറ്റൂർ ആണ് പോസ്റ്ററിൽ ഉള്ളത്. ഈ ചിത്രത്തിലൂടെ സമൂഹത്തിൽ ട്രാൻസ്ജെൻഡർമാർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ആണ് അവതരിപ്പിക്കുന്നത്. എട്ട് വർഷത്തോളമായി സംവിധായകരായ ഷെറി, ദീപേഷ് എന്നിവർ ചേർന്ന് നടത്തിയ ഒരു പഠനം തന്നെയാണ് അവനോവിലോന എന്ന ചിത്രം .

പൊതുജനങ്ങൾക്കിടയിൽ ട്രാൻസ്ജെൻഡർ മാർ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നും അവർ എങ്ങനെ അത് അതിജീവിക്കുന്നു എന്നും ഈ സിനിമയിലൂടെ വരച്ചുകാണിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള പത്തിലേറെ ട്രാൻസ്ജെൻഡേഴ്സ് സിനിമയുടെ ഭാഗമാകുന്നു. രവീണ, ലാവണ്യ, കാർത്തിക, വാണി, ലിജ ലൈജു, കൃഷ്ണേന്ദു , സിത്താര .സിനി, തുടങ്ങിയ ട്രാൻസ് താരങ്ങൾക്ക് പുറമെ ആത്മീയ, കെ സി കൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ട്രാൻസ്ജെൻഡർ മാരായ റിയ, ഇഷ എന്നിവർ കോസ്റ്റ്യൂംസും, മണിക്കുട്ടി മേക്കപ്പും ചെയ്യുന്നു. 18 ദിവസം കൊണ്ട് കണ്ണൂർ, ബർണശ്ശേരി എന്നിവിടങ്ങളിലാണ് അവനോവിനോലയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *