റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ കൂടികാഴ്ച. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് നേതാക്കള്‍ കൂടി ബിജെപിയിലേക്ക് പോകുന്നത് തൃണമൂലിന് തിരിച്ചടിയായേക്കും.

ഞായറാഴ്ച(31/01/21) കൊല്‍ക്കത്തയില്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ അഞ്ച് നേതാക്കളും ഔദ്യോഗികമായി ബിജെപിയില്‍ ചേരും.

‘അമിത്ഷാ എന്നെ വിളിക്കുകയും നേരിട്ട് പതാക കൈമാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹം തന്നെയാണ് ദില്ലിയിലേക്ക് പോകാന്‍ ചാറ്റേര്‍ഡ് വിമാനം ഏര്‍പ്പാടുചെയ്തത്.’ രജിബ് ബാനര്‍ജി. ബംഗാള്‍ സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന രജിബ് കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.

ബൈശാലി ഡാല്‍മിയ, പ്രഭീര്‍ ഗോഷാല്‍, രതിന്‍ ചക്രബര്‍ത്തി, റാണാഗത് പാര്‍ത്ഥ സാരഥി ചാറ്റര്‍ജി എന്നിവരാണ് ബിജെപിയില്‍ ചേരുന്ന മറ്റ് നേതാക്കള്‍.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 294ല്‍ 200 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി പറയുന്നത്. സുവേന്ദുവിനെ പോലെ സ്വാധീന ശക്തിയുള്ള ഒരു നേതാവ് പാര്‍ട്ടിയിലെത്തിയാല്‍ ഈ ലക്ഷ്യം വിദൂരത്തല്ല എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *