റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടു, ഇപ്പോഴും നടപടി എടുത്തിട്ടില്ല: പോലീസിന്റെ അനാസ്ഥയെന്നു ടിക്കായത്ത്

January 29, 2021 - 9:41 am

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കു കാരണം ഡല്‍ഹി പോലീസിന്റെ അനാസ്ഥയെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ആക്രമണങ്ങള്‍ക്കു തിരികൊളുത്തിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടു. ഇപ്പോഴും നടപടി എടുത്തിട്ടില്ല. കര്‍ഷക സംഘടനകളെ അപകീര്‍ത്തിപ്പെടുത്താനും പഞ്ചാബിനെ ഒറ്റപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അക്രമങ്ങള്‍. – ടിക്കായത്ത് പറഞ്ഞു. ആരോ അവിടെക്കയറി കൊടി ഉയര്‍ത്തി. എന്തുകൊണ്ട് വെടിവച്ചില്ല-കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള ഭാരതീയ കിസാന്‍ യൂണിയന്റെ വക്താവായ ടിക്കായത്ത് ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *