റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഭിചാരത്തിന്റെ ഭാഗമായി പെണ്‍മക്കളെ തലക്കടിച്ചുകൊന്ന അദ്ധ്യാപക ദമ്പതികള്‍ പോലീസ് കസ്റ്റഡിയില്‍

January 26, 2021 - 10:41 am

ചിറ്റൂര്‍: ആഭിചാരത്തിന്റെ ഭാഗമായി സ്വന്തം പെണ്‍മക്കളെ അദ്ധ്യാപക ദമ്പതികള്‍ തലക്കടിച്ചുകൊന്നു. ആന്ധ്രയിലെ മാദന പല്ലേക്ക സമീപമുളള ശിവനഗറിലാണ് സംഭവം. 2021 ജനുവരി 24 ഞായറാഴ്ചയാണ് സംഭവം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ പദ്മജയും ഭര്‍ത്താവ് പുരുഷോത്തമും ചേര്‍ന്നാണ് രണ്ട് പെണ്‍മക്കളെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ മൂത്തമകള്‍ ആലേഖ്യ (27), രണ്ടാമത്തെ മകള്‍ സായ് ദിവ്യ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. വി. പുരുഷോത്തം നായിഡു. ഭാര്യ വി പത്മജ ഗണിത ശാസ്ത്ര അദ്ധ്യാപികയുമാണ്

ആലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. ബിബിഎ കഴിഞ്ഞ് മുംബൈയിലെ എ.ആര്‍ റഹ്മാന്‍ സംഗീത സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സായ് ദിവ്യ . ലോക്കഡൗണ്‍കാലത്താണ് സായ് വീട്ടിലേക്ക് മടങ്ങിയത്. സ്വന്തം വീട്ടില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. ആഭിചാര ക്രിയയുടെ ഭാഗമായിരുന്നു കൊലപാതകം.

ഇന്നുമുതല്‍ സത്യയുഗമാണെന്നും മക്കള്‍ പുനര്‍ജനിക്കുമെന്നും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു. കോവിഡ് വ്യാപിച്ചതിന് പിന്നാലെ ഈ വീട്ടുകാര്‍ വളരെ വിചിത്രമായാണ് പെരുമാറിയിരുന്നതെന്ന് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. അവരുടെ വീട്ടില്‍ നിന്നും വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിലറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പോലീസിനെ വീട്ടിനുളളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല പോലീസ് ബലം പ്രയോഗച്ച് അകത്തുകടന്നപ്പോഴാണ് പൂജാമുറിയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി പ്രത്യേക പൂജകള്‍ ഉണ്ടെന്നും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് ഇവരുടെ മൃതദേഹം വീടിന് വെളിയിലെത്തിക്കാന്‍ പോലീസിന് കഴിഞ്ഞത്. ദമ്പതികളെ പോലീസ് കസറ്റഡിയിലെടുത്തു. പ്രദേശത്തെ ഒരു മന്ത്രവാദിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *