റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപിനെ വിലക്കിയ നടപടി: ഫെയ്‌സ്ബുക്കിന്റെ സ്വതന്ത്ര വിദഗ്ധ സമിതിയെ പരിശോധിക്കും

January 23, 2021 - 10:54 am

സാന്‍ഫ്രാന്‍സിസ്‌കോ: ക്യാപിറ്റോളില്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിലക്കിയ നടപടി നിയമപരമായി നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ ഫെയ്‌സ്ബുക്ക് തങ്ങളുടെ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു.

കഴിഞ്ഞ ആറിന് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്രംപിനെ വിലക്കിയിരുന്നു. ഈ തീരുമാനമാണ് ഫെയസ്ബുക്കിന്റെ സുപ്രീം കോടതി എന്നറിയപ്പെടുന്ന സമിതിക്കു വിട്ടത്. അസാധാരണമായ സാഹചര്യത്തിലാണ് അന്നത്തെ യു.എസ്. പ്രസിഡന്റിനെ വിലക്കിയതെന്നും ആ തീരുമാനം അനിവാര്യവും ശരിയും ആയിരുന്നെന്നാണു കരുതുന്നതെന്നും ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *