റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയില്‍ വകുപ്പ് നാണം കെടുന്നതായി ജയില്‍ വകുപ്പ്

January 17, 2021 - 11:36 am

തൃശൂര്‍: തടവുകാര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാകുന്നത് ഒഴിവാക്കാന്‍ ഉത്തരവുമായി ജയില്‍ വകുപ്പ്. തടവുകാരെ മര്‍ദ്ദിക്കരുതെന്നും, ജീവനക്കാരോട് മനപ്പൂര്‍വ്വം സംഘര്‍ഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യാനുമാണ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്.

കോടതികളിലും അന്വേഷണ ജന്‍സികള്‍ക്ക് മുന്നിലും മര്‍ദ്ദനത്തിന്റെ പേരില്‍ ജയില്‍ വകുപ്പ് നാണം കെടുന്നത് പതിവായതോടെയാണ് നിര്‍ദ്ദേശം തടവുകാരുടെ ക്രിമിനല്‍ പാശ്ചാത്തലം, ജയിലിലെ നിയമ ലംഘനങ്ങളുടെ പട്ടിക, സിസി ടിവി ദൃശ്യങ്ങള്‍,മെഡിക്കല്‍ രേഖകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കാന്‍ ഓരോ ജയിലുകള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *