റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രിയദർശന്റ സമ്മർ ഓഫ് 92 ചിത്രീകരണം തെങ്കാശിയിൽ പൂർത്തിയായി

January 13, 2021 - 10:24 am

ഹാസ്യം എന്ന രസത്തെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 35 മിനിറ്റ് സമ്മർ ഓഫ് 92 വിന്റെചിത്രീകരണം പൂർത്തിയായി. മണിരത്നം നിര്‍മ്മിക്കുന്ന നവരസ ആന്തോളജി നെറ്റ് ഫ്ളിക്സ് വെബ് സീരീസിലെ ഈ ചിത്രത്തിന്റെ കഥ ഇന്നസെന്റിന്റെ കുട്ടിക്കാലത്തെ ഒരനുഭവത്തില്‍ നിന്ന് ഇന്നസെന്റ് ഉണ്ടാക്കിയെടുത്തതാണ്. ഇതിലെ മുഖ്യ കഥാപാത്രങ്ങൾ ഒരു പട്ടിയും കുട്ടികളുമാണ്.

നെടുമുടി വേണു,തമിഴ്നടന്‍ യോഗി ബാബു,വൈ.ജി.മഹേന്ദ്രന്‍ ,രമ്യാ നമ്പീശൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രിയദര്‍ശന്റെ ഹിന്ദി ചിത്രം ഹംഗാമ 2 ന്റെ ചിത്രീകരണം ഒരു ഷെഡ്യൂള്‍ കൂടി കഴിഞ്ഞാല്‍ പൂര്‍ത്തിയാകും.സൂപ്പര്‍ ഹിറ്റായ പ്രിയന്‍ ചിത്രം ഹംഗാമയുടെ രണ്ടാം ഭാഗത്തിൽ ജാവേദ് ജാഫ്രിയുടെ മകന്‍ നിസാന്‍ ജാഫ്രി നായകനായും ചിത്രത്തില്‍ അക്ഷയ്ഖന്ന അടക്കമുള്ള താരങ്ങളുണ്ട് അണിനിരക്കുന്നുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ഹംഗാമ ആദ്യഭാഗം ഒരുക്കിയത്.

പ്രിയന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍,അറബിക്കടലിന്റെ സിംഹം മാര്‍ച്ച്‌ 26 ന് റിലീസ് ചെയ്യും. വേള്‍ഡ് വൈഡ് റിലീസായിരിക്കുമെന്ന് പ്രിയന്‍ പറഞ്ഞു. അപ്പോഴേക്കും വാക്സിന്‍ ഒക്കെ എടുത്ത് കൊവിഡിന്റെ സാന്ദ്രത കുറയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയന്‍ ചൂണ്ടിക്കാട്ടി.

ഈ മാസം 16 ന് ഗോവയില്‍ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ( ഇഫി ) അന്താരാഷ്ട്ര മത്സര ജൂറിയില്‍ പ്രിയദര്‍ശനും അംഗമാണ്.വിഖ്യാത സംവിധായകന്‍ പാബ്ളോ സെസാര്‍ ആണ് ജൂറി ചെയര്‍മാന്‍. ജൂറി സ്ക്രീനിംഗ് 14 ന് ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *