റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെങ്ങിന് കുഴിയെടുത്തപ്പോൾ കിട്ടിയത് ഏഴ് വിഗ്രഹങ്ങൾ

January 7, 2021 - 1:06 pm

ചെന്നൈ: തമിഴ്‌നാട് തിരുവാരൂർ ജില്ലയിലെ മുത്തുപേട്ടയ്ക്കടുത്തുള്ള ജംഭവനോദായിലെ ഒരു തെങ്ങിൻ തോപ്പിൽ പുതിയ തൈകൾ നടാനായി കുഴിയെടുക്കവെ തൊഴിലാളികൾക്കു കിട്ടിയത് ഏഴ് വിഗ്രഹങ്ങളാണ്. ബുധനാഴ്ച(06/01/21) യാണ് സംഭവം.

വിഗ്രഹങ്ങൾ വിവിധ വലുപ്പത്തിലുള്ളവയാണ്.ഒരു ത്രിശൂലത്തിന് പുറമെ സോമസ്‌കന്ദർ, അമ്മാൻ, നടരാജർ, ശിവഗമസുന്ദരി, വിനായകരണ്ട് മണികവാചഗർ എന്നിവരുടെ വിഗ്രഹങ്ങളാണുള്ളത്. ഇവ തിരുതുരൈപൂണ്ടി താലൂക്ക് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.

വിഗ്രഹങ്ങളുടെ പഴക്കം കണ്ടെത്തുന്നതിനായി സംസ്ഥാന പുരാവസ്തു വകുപ്പ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *