കെ അയ്യപ്പന്‍ നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്നയാള്‍

തിരുവനന്തപുരം:നിയമ സഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യുന്നത് തടഞ്ഞുകൊണ്ട് നിയമ സഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്റെ ഓഫീസ് കസ്റ്റംസിന് കത്തുനല്‍കി. നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്ന അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കിയാണ് കത്ത്. 2021 ജനുവരി ആറിന് വൈകുന്നേരമാണ് നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ അയ്യപ്പനെ ചോദ്യം ചെയ്യുന്നത് പ്രതിരോധിക്കുന്ന കത്ത് നല്‍കിയത്.

അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് മുമ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിയമ സഭാ തിരക്കുകള്‍ കാരണം വരാന്‍ പറ്റില്ലെ എന്നായിരുന്നു അയ്യപ്പന്റെ മറുപടി.രണ്ടാമത്തെ കത്ത് നല്‍കിയപ്പോഴാണ് ചൊദ്യം ചെയ്യല്‍ തടഞ്ഞുകൊണ്ടുളള കത്ത കസ്റ്റംസിന് നല്‍കിയത്. സ്പീക്കര്‍ക്ക് പരമാധികാരമുളള വിഷയങ്ങളുണ്ട്.നിയസഭാ സെക്രട്ടറിയേറ്റിന്റെ പരിധിയിലുളള ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →